മഹിമയേറും മലയാളം.........
"മാമലകള്‍ക്കപ്പുറത്ത് മരതകപ്പട്ടുറ്റുത്ത്,മലയാളമെന്നൊരു നാടുണ്ട്. "
മനോഹരമാണ് നമ്മുടെ കൊച്ചു കേരളം. സഹ്യണ്റ്റെ മടിയില്‍ തല ചായ്ച്ചും, അറബിക്കടലില്‍ പാദങ്ങള്‍ ചേര്‍ത്തും ശുഭകാരിണിയായി അവള് പരിലസിയ്ക്കുന്നു. നദികളും കുളങ്ങളും കായലുകളും അവളുടെ സമ്പത് സംഋദ്ധിയോതുന്നു. മലനിരകളും പച്ചപ്പും താണ്ടിയെത്തുന്ന ഇളം കാറ്റ് തെങ്ങോലകളെ ഇക്കിളിപ്പെടുത്തിക്കൊണ്ട് അവളുടെ മനോഹാരിത വര്‍ണ്ണിക്കുന്നു. പാടങ്ങളില്‍ നിന്നുയര്‍ന്നു കേള്‍ക്കുന്നത് ഞാറ്റുവേലപ്പാട്ട്. മുട്ടോളമെത്തുന്ന മുണ്ടുടുത്ത്, പാളതൊപ്പിയും വച്ച് കാളക്കുട്ടന്മാരെ തെളിച്ച് നിലമുഴുകുന്ന കര്ഷകന് - മലയാളികളുടെ മനസ്സിണ്റ്റെ തിരശ്ശീലയില്‍ മായാത്ത ഒരു ചിത്രമാണ് വരച്ചു ചേര്‍ക്കുന്നത്. തേക്കുപാളയും ചവിട്ടു ചക്രവും കര്‍ഷകണ്റ്റെ ആത്മ മിത്രങ്ങളായിരുന്നു.
വയലേലകളെല്ലാം തങ്കനിറമാകുന്ന ചിങ്ങമാസം, സ്വര്‍ണ്ണ വര്‍ണ്ണത്തില്‍ കതിരു ചാഞ്ഞു കിടക്കുന്ന നെല്‍പ്പാടങ്ങള്‍ കര്‍ഷകരുടെ മനസ്സും പത്തായവും നിറയ്ക്കും. ഇനി ഓണക്കാലം, കേരളക്കര സ്വര്ഗ്ഗസമാനമകുന്ന സമയം. ചക്കരമാവിന്‍ കൊമ്പിലെ ഊഞ്ഞാലും, ഊഞ്ഞാലാടി രസിയ്ക്കുന്ന പെണ്‍കൊടിമാരുടെ ചുണ്ടില്‍ മൂളുന്ന ഊഞ്ഞാല്‍പാട്ടും നമ്മുടെ മനസ്സില്‍ ഇടം തേടുന്നു.പൂവിളിയും പൂക്കളങ്ങളും, അകലെ കാട്ടുചെമ്പകത്തില്‍ ഇരുന്നു പാടുന്നപുള്ളിക്കുയിലും വസന്തത്തെ വരവേല്ക്കുമ്പോള്, ഓണവില്ലും പുലികളിയും, ഓണപ്പാട്ടുമായെത്തുന്ന പാക്കനാരും തിരുവോണ നാളിണ്റ്റെ മാറ്റ് കൂട്ടുന്നു. നിറഞ്ഞ പത്തായവും കളപ്പുരയും സദ്യവട്ടങ്ങളൊരുക്കുന്നു. ഇനി തലപ്പന്തും പകിട കളിയും പൊടിപൊടിയ്ക്കുകയായി. കാരണവന്മാര്ക്ക് നാലും കൂട്ടി ഒരു മുറുക്കും.
. അകലെ നിന്നും കാറ്റില്‍ ഒഴുകിയെത്തുന്നത് വഞ്ചിപ്പാട്ടിണ്റ്റെ ഈണം. കൊടിതോരണങ്ങളും മുത്തുക്കുടയും ചാര്‍ത്തിയലങ്കരിച്ച ചുണ്ടന് വള്ളങ്ങള്‍ ഓളപ്പരപ്പിലൂടെ മത്സരിയ്ച്ച് നീങ്ങുകയാണ്. അവ, നമുക്ക് മാത്രം സ്വന്തം.
എവിടെ നിന്നൊ ഒരു വിഷുപ്പക്ഷി പാടുന്നു. നാടെങ്ങും പൊന്‍പ്രഭ വിതറിനില്‍ക്കുന്ന കണിക്കൊന്നകള്‍. കണ്ണിനുത്സവമായി ഇളകിമറിയുന്ന കൊന്നപ്പൂങ്കുലകള്‍. തൊടിയിലെ വരിയ്ക്ക പ്ളാവും ചക്കരമാവും മത്തനും വെള്ളരിയുമെല്ലാം നിറയെ കായ്ച്ചിരിക്കുന്നു. ഇതു മേടപ്പുലരി. വിഷുക്കാലം, കണികണ്ടുണരുവാനുള്ള പ്രഭാതങ്ങള്‍. കണിവെള്ളരിയും കൊന്നപ്പൂവും ഓട്ടുരുളിയില്‍ ഒരുക്കി കോടിമുണ്ടും, സ്വര്‍ണ്ണവും, വെള്ളീയും, ദക്ഷിണയും വയ്ച്ച് ശ്രീകൃഷ്ണ വിഗ്രഹത്തിനു മുന്നില്‍ ഒരുക്കുന്ന കണി...അത് ആരുടെ മനസ്സാണ് നിറയ്ക്കാത്തത്?. കുടുംബത്തിലെ കുട്ടികള്‍ക്ക് കാരണവറ് നല്കുന്ന കൈനീട്ടവും മുത്തശ്ശി തുറക്കുന്ന പഴങ്കഥകളുടെ ചെല്ലവും കിട്ടണമെങ്കില്‍ ഇനി നീണ്ട ഒരു വറ്ഷം കാത്തിരുന്നേ മതിയവൂ.
മുത്തശ്ശിമരുടെ കൈയിലെ ചെപ്പിനുള്ളില്‍ പഴങ്കഥകളില്‍ തെളിയുന്നത് കേരളീയ ചരിത്രം. മഹാബലിയും പാക്കനാരും വിഷുക്കണിയും കൈനീട്ടവുമെല്ലാം നമുക്കന്യമാവുകയാണ്. പച്ചപ്പുതപ്പണിഞ്ഞ മലനിരകളും, കളകളം പാടുന്ന കാട്ടുചോലകളും, വിശാലമായ കായല്‍പ്പരപ്പും അവയ്ക്കരികില്‍ തലയുയര്‍ത്തി നില്ക്കുന്ന കേരവൃക്ഷങ്ങളും എന്നും മലയാളമനസ്സിണ്റ്റെ പുണ്യമാണ്. കാവുകളും കുളങ്ങളും കാടുകളും മേടുകളും മലയാളിയ്ക്കുള്ള തിരുമുല്ക്കാഴ്ച്ചകളും.
കേളികൊട്ടിയെത്തുന്ന കഥകളി വിളിച്ചോതുന്നത് കേരളീയ സംസ്കാരം. തെയ്യവും തിറയും തിരുവാതിരയും പറയുന്നത് നമ്മുടെ പാരമ്പര്യം. മൊട്ടക്കുന്നുകളിലും താഴ്വരകളിലും കാണുന്നത് ശാലീന സൌന്ദര്യം. കേരളീയ സംസ്കാരം, പൈതൃകം, വശ്യസൌന്ദര്യം എല്ലാം ഒരു സ്വപ്നമായ് വഴിമാറുകയാണ്. ഓര്‍മ്മിക്കാന്‍ സുഖമുള്ള ഒരു സ്വപ്നം.

" കേരളീയ സംസ്കാരം, പൈതൃകം, വശ്യസൌന്ദര്യം എല്ലാം ഒരു സ്വപ്നമായ് വഴിമാറുകയാണ്. ഓര്‍മ്മിക്കാന്‍ സുഖമുള്ള ഒരു സ്വപ്നം. "-അതേ.................. ഗ്രാമ ശാലിനത നാഗരികതയുടെ തിരക്കുകള്‍ക്കിടയില്‍ വിസ്മരിക്കപ്പെടുമ്പോള്‍ ഈ വാക്കുകള്‍ക്കു നല്ക്കാന് കഴിഉന്ന ഓര്‍മകള്‍ക്ക് വല്യ വിലയുണ്ട്...............വീണ്ടും എഴുതിതുടങ്ങിയതിനു നന്ന്ദി ..........
ReplyDelete